
അകന്നു പോകുന്ന പാതകള്‍
ബാക്കിവച്ചു പോകുന്ന
ചില ചലനങ്ങളുണ്ട്..
എപ്പൊഴും
തിരകളെപ്പോലെയത്
മടങ്ങിവരാറില്ല
തിരിച്ചെടുക്കാനാവാത്ത നല്‍കലുകളെ
ഉപേക്ഷിക്കലാവും അത്..
ചില കിളിപ്പാട്ടുകളില്ലേ,
എവിടെയാണോ,അവിടെ മാത്രം കേള്‍പ്പിച്ച്
ഒടുവില്‍,അദ്യശ്യമാക്കപ്പെട്ട്
ഉറവിടം മാത്രം പറിച്ചുനടപ്പെടുന്നത്
കാല്ക്കലഴുകുന്ന ഇലകള്പോലെയാവില്ല,
അകന്നുകൊണ്ടിരിക്കുന്ന
ചിറകടികള്‍ പോലെ,എപ്പൊഴും
സ്വയമേ ഉപേക്ഷിച്ചുകൊണ്ടിരിക്കും
എന്റെ നോട്ടങ്ങള്‍ തടുക്കപ്പെടുന്ന
ഓരോ വളവുകള്ക്കുമപ്പുറമാണ്
നിലാവില് ഞാന്‍ മാത്രം കണ്ടിരുന്ന
ചില ഇടങ്ങള്‍..
മുള്‍ക്കാടുകള്‍ മറഞ്ഞ,
കാട്ടുറുമ്പുകള്‍ നിറഞ്ഞ,
പോറലുകളുണ്ട് എന്റെ പിറകില്‍
നക്ഷത്രങ്ങളേപ്പോലെ
ചില രാത്രികളില്‍ മാത്രം
പ്രത്യക്ഷപ്പെടുന്നവ...
ഒരു ഇലത്തുമ്പിയേയോ,
ഒരു ഓലേഞ്ഞാലിയേയോ
പോലായിരുന്നെങ്കില്‍..
വേണ്ടായിരുന്നു,ഇത്രയും നീളം
ഈ കണ്ണുകള്‍ക്ക്...
17 comments:
ബാക്കിയാക്കപ്പെട്ട
ചലനങ്ങളിലെവിടെയോ...
നന്നായിട്ടുണ്ട്..........വളരെ
വളരെ നല്ല വരികള്‍...
പുതുവത്സരാശംസകള്‍!
മനോഹരം
prashobh,(shariyaano)
nannaayi.valare ishtappettu.
പുതുവത്സരാശംസകൾ!
പുതുവത്സരാശംസകൾ!
Ganbheeram. Orupadishtamayi.
കൊള്ളാം.. ഇഷ്ടപ്പെട്ടു.
oru ilathumbiyeyo
oru olenjaaliyeyo pole aayirunnenkil.....
ഈ വരികള്‍ ഒത്തിരി ഇഷ്ടപ്പെട്ടു... ശക്തമായി തുടരുക... ഇനിയും വരാം... ആശംസകള്‍..
മഹി,
ശ്രീ,
വല്ല്യമ്മായി,
പുതുകവിത,
പാറുക്കുട്ടി,
സുരേഷ് കുമാര്‍,
തൂലികാജാലകം,
അജീഷ് ദാസ്സന്‍,
പകല്ക്കിനാവന്,
ഒരുപാടു സന്തോഷമുണ്ട്....
Kavitha is really good and heart tuching. Good one .. keep it up.
നന്നായിരിക്കുന്നു, തുടരുക
കവിത നന്നായി.....
റിറ്റു,
കുറുപ്പിന്റെ കണക്കു പുസ്തകം,
ദിനേശന് വരിക്കോളി,
വീണ്ടും വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
ഇതൊക്കെ എങ്ങിനെ എഴുതുന്നു മഴക്കിളീ ?
നന്നായിട്ടുണ്ട്.
ആശംസകള്‍
Post a Comment