Sunday, October 5, 2008

തണുത്ത ഓര്‍മകള്‍...


അവള്‍,
ഒരു നുണക്കുഴിയുടെ പിണക്കത്തില്‍
എന്നില്‍ നിന്നും തിരികെ നടന്നു
ഒരിരുട്ടിലേക്ക്...

അപ്പൂപ്പന്‍താടിത്തൂവല്‍ നിറഞ്ഞ,
തൊട്ടാവാടിയുറങ്ങുന്ന,
തണുത്ത കാടിന്റെ
ദൂരേയുടെ ഉള്ളിലേക്ക്..

പുറത്ത്,
ശ്വാസം മുറിഞ്ഞ പകലുമായ്
ഒറ്റയ്ക്ക് ഞാന്‍..

അവള്‍
ഒരു പാട്ടുകാരിയായതിനാലാവണം
എന്നും
ഏകാന്തമായ ഒരീണം
ശ്യാമക്കിളിയാല്‍
മുഴങ്ങിക്കൊണ്ടിരിക്കുന്നത്
ചിതലരിച്ച ചിറകുമായ്
ഒരു പൂമ്പാറ്റയാവുന്നത്
ഭയത്തോടെ ഒളിഞ്ഞിരിക്കുന്ന
മാന്‍പേടയാവുന്നത്
ചിറകുകള്‍ പറിച്ചെറിയപ്പെട്ട മയിലായ്
ഇരുളിലലിഞ്ഞ് ഒളിച്ചിരിക്കുന്നത്...

ഇന്നും,
എപ്പോഴുമെന്റെ സന്ധ്യയില്‍
തൊഴുതുനില്‍ക്കുന്ന
ഒരു പുല്‍ച്ചാടി പറന്നുവരും
എന്തോ നിശബ്ദം പറഞ്ഞ്കൊണ്ട്...

26 comments:

മഴക്കിളി said...

ഇല്ലാതിരിക്കില്ല...
നിങ്ങളിലുമാ തണുപ്പ്...
സ്നേഹിക്കണം ഈ മഴക്കിളിയെ...

ഷാനവാസ് കൊനാരത്ത് said...

സ്നേഹിക്കുന്നു, മഴക്കിളിയെ....

മാളൂ said...

തണുത്ത ഓര്‍‌മകള്‍!
മനസ്സിന് തണുപ്പേകുന്നു
ആശംസകള്‍

വരവൂരാൻ said...

അവള്‍, ഒരു നുണക്കുഴിയുടെ പിണക്കത്തില്‍എന്നില്‍ നിന്നും തിരികെ നടന്നുഒരിരുട്ടിലേക്ക്...
അപ്പൂപ്പന്‍താടിത്തൂവല്‍ നിറഞ്ഞ,തൊട്ടാവാടിയുറങ്ങുന്ന,തണുത്ത കാടിന്റെ ദൂരേയുടെ ഉള്ളിലേക്ക്..
വളരെ മനോഹരമായിരിക്കുന്നു

ഞാന്‍ ഇരിങ്ങല്‍ said...

കവിത ഇഷ്ടപ്പെട്ടു.
വീണ്ടും എഴുതുമല്ലോ
കൂടുതല്‍ പരിചയപ്പെടാം
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

മഴക്കിളി said...

ഷാനവാസ്,
മാളു,
വരവൂരാന്‍,
ഇരിങ്ങല്‍...ഒരുപാട് സന്തോഷമുണ്ട്...

ഷാനവാസ് കൊനാരത്ത് said...

നുണക്കുഴിപ്പിണക്കം, ശ്വാസംമുറിഞ്ഞ പകല്‍... നല്ല പദാന്വയങ്ങള്‍.

മഴത്തുള്ളി said...

കൊള്ളാം നന്നായിരിക്കുന്നു. ആശംസകള്‍ :)

ഏറുമാടം മാസിക said...

nalla kavithakal.enee ariyunna aaro aanu.parichayappedanamennunt.

മഴക്കിളി said...

പുതുകവിതയുടെ തിളക്കമേ...
സ്വാഗതം....ഈ ബൂലോകത്തില്‍ പുതിയ ആളാണ്...സ്വീകരിക്കണം...

Mahi said...

ഇന്നും,എപ്പോഴുമെന്റെ സന്ധ്യയില്‍തൊഴുതുനില്‍ക്കുന്നഒരു പുല്‍ച്ചാടി പറന്നുവരുംഎന്തോ നിശബ്ദം പറഞ്ഞ്കൊണ്ട്...ഇഷ്ടായെടാ ഒരുപാട്‌

Sureshkumar Punjhayil said...

Pulchaadi maathramalla, Poompattakalum Paarivaratte... Aasamsakal.

G. Nisikanth (നിശി) said...

ആരാണാ പുൽച്ചാടി?

മഴക്കിളീ നല്ല കവിത.

‘നിന്റെ സ്വപ്നങ്ങളോടൊത്തു നീ വാഴ്ക
എന്റെ ദുഃഖങ്ങൾ വിട്ടുതന്നേക്കുക
ദൈവമേകും വരും പിറവിക്കെന്റെ
മാത്രമായ് നീ പുനർജ്ജനിച്ചീടുക’

ആശംസകൾ

K G Suraj said...

ഉഗ്രന്‍
ഒരുപാടിഷ്ട്ടമായി..
വായിച്ചപ്പോള്‍ ..നെഞ്ചിടിച്ചു...
അഭിനന്ദനങ്ങള്‍..

മഴക്കിളി said...

മഴത്തുള്ളി,
മഹിയേട്ടന്‍,
സുരേഷ് കുമാര്‍,
ചെറിയനാടന്‍,
കെ.ജി.സൂരജ്,
....ഒരുപാട് സന്തോഷമുണ്ട്......

Sunith Somasekharan said...

nalla kavitha ishtapettu..

നരിക്കുന്നൻ said...

മനസ്സിന് തണുപ്പേകുന്ന ഈ നനുത്ത അക്ഷരക്കൂട്ടങ്ങൾ ഇഷ്ടമായി.
ഉണ്ട് എന്നിലും ആ തണുപ്പ്...
സ്വീകരിക്കും ഈ മഴക്കിളിയെ...

മഴക്കിളി ഞാനിവിടെ ആദ്യമായി വരികയാ.എല്ലാം ഒന്ന് വായിക്കട്ടേ..

എല്ലാ ആശംസകളും
നരിക്കുന്നൻ

വിജയലക്ഷ്മി said...

thanuthha ormmakal...nannaayirikkunnu....mazhakiliye njaanum eshttappedunnu....othhiri...

മഴക്കിളി said...

my words,
നരിക്കുന്നന്‍,
വിജയലക്ഷ്മിയമ്മ,
ഇനിയും വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു...

പാറുക്കുട്ടി said...

കൊള്ളാല്ലോയിത്
ഭാവുകങ്ങൾ!

K C G said...

ഈ മഴക്കിളിയുടെ തണുപ്പ് ഇഷ്ടായീ.....

ajeesh dasan said...

puthuvalsaraashamsakal

മുസാഫിര്‍ said...

ഇഷ്ടമാ‍യി, ഇനിയും എഴുതൂ

കുറുമാന്‍ said...

നന്നായിട്ടുണ്ട്. പഴയ പോസ്റ്റുകളും വാ‍യിക്കട്ടെ.

മഴക്കിളി said...

പാറുക്കുട്ടി,
ഗീത്,
അജീഷ് ദാസന്‍,
മുസാഫിര്‍,
കുറുമാന്‍...
എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍...

Mr. X said...

"ഇന്നും,
എപ്പോഴുമെന്റെ സന്ധ്യയില്‍
തൊഴുതുനില്‍ക്കുന്ന
ഒരു പുല്‍ച്ചാടി പറന്നുവരും
എന്തോ നിശബ്ദം പറഞ്ഞ്കൊണ്ട്... "

Can feel that loneliness... touching one