Saturday, October 4, 2008

ഒറ്റയ്ക്കിരിക്കുമ്പോള്‍ മാത്രം കാണുന്നത്..


പ്രണയത്തിന്റെ,
മഞ്ഞില്‍ പുതഞ്ഞ ഏകാന്തത..
പാതിവഴിയില്‍ മറയുന്ന
നീണ്ട വീഥി..
ഒന്നു പെയ്തൊഴിയാന്‍ കാക്കുന്ന
ഇരുണ്ട വാനം..

പൊഴിഞ്ഞഴുകിയ ഇലകള്‍ക്കുപകരം
ഒഴിഞ്ഞ ശിഖരങ്ങളില്‍,
തളിരിലകള്‍ നിറയുമോ,
ഈ പകലെങ്കിലും...

2 comments:

മഴക്കിളി said...

ആരോടും പറയാതെ,
എല്ലാവരും അനുഭവിച്ചത്...

നിരക്ഷരൻ said...

ഈ ശിശിരം ഒന്ന് കഴിഞ്ഞോട്ടേ... :)