Sunday, September 21, 2008

അറിയാതെ..


ഇലകള്‍
‍പരസ്പരം ചോദിച്ചു,
എന്തിനു വേണ്ടി നാമിങ്ങനെ..

ശിഖരങ്ങള്‍
‍പരസ്പരം ചോദിച്ചു,
എന്തിനു വേണ്ടി നാമിങ്ങനെ..

അപ്പൊഴും,
ഒന്നുമറിയാത്ത വേരുകള്‍
‍ആഴം തേടിക്കൊണ്ടിരുന്നു...

9 comments:

Acne Cures - Simple Tips To Cure Your Acne Naturally said...

Its really good. Keep it up Prasoon. Keep writting these kind of "Kavithakal".

Feeling Nostalgic by seeing the Presentation.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായിരിക്കുന്നു ഈ കൊച്ചു കവിത

Mahi said...

ആഴമുള്ള വരികള്‍

മഴക്കിളി said...

റിറ്റു,
മുഹമ്മദ് സഗീര്‍,
മഹി,
ഒരുപാട് സന്തോഷമുണ്ട്...

നിരക്ഷരൻ said...

കവിതയെപ്പറ്റി പറയാന്‍ എനിക്ക് ആ വിഷയത്തില്‍ വലിയ അവഗാഹം ഒന്നും ഇല്ല. പക്ഷെ നന്നായി രസിച്ചു.

ഇനിയും എഴുതൂ..

ആശംസകള്‍

മഴക്കിളി said...

നിരക്ഷരന്‍,
വന്നെത്തിയതിലും പ്രോത്സാഹനം തന്നതിലും
അതിയായ സന്തോഷമുണ്ട്....

വിജയലക്ഷ്മി said...

kochhu kavitha nannaayrikkunnu...aashamsakal...

Sreejith Sarangi said...

നന്നായി.. കൊച്ചുകവിത മാത്രം പോര..
‘ഇമ്മിണി ബല്യ’ കവിതകളും എഴുതണം...

Kavitha sheril said...

അപ്പൊഴും,
ഒന്നുമറിയാത്ത വേരുകള്‍
‍ആഴം തേടിക്കൊണ്ടിരുന്നു.....

‍വരികള്‍ മനസ്സില്‍ ആഴത്തില്‍ എന്തൊ തേടിക്കൊണ്ടിരുന്നു......