Saturday, October 4, 2008

വാര്‍ദ്ധക്യം


പൂവുകള്‍ പൊഴിയാതെ,
ഇലകളുതിരാതെ,
ശിഖരങ്ങളടരാതെ,
ശിരസ്സറുക്കപ്പെട്ട ഉടല്‍..

ഒഴുകിവന്ന പുഴ
കാല്‍ക്കലഴുകിയമര്‍ന്ന്
വേരുകളുടെ ഞരമ്പുകളോ‍രോന്നിലും
മണ്ണില്‍ കുതിര്‍ന്ന്..

കിളിപ്പാട്ടുകളോര്‍ത്ത്,
പുഴുക്കുത്തുകള്‍ മറന്ന്,
വെയില്‍
നിലാവ്
മഴ...

ആര്‍ക്കും വേണ്ടാത്ത
വേരുകള്‍ മാത്രം ബാക്കിവെച്ച്
ഇന്നിലേക്കവര്‍ നടന്നു പോയപ്പോള്‍,
ഇപ്പൊഴും പകലില്‍
രക്തമുണങ്ങിയ‍ ഉടലില്‍
ഉതിര്‍ന്നമര്‍ന്ന കണ്ണുകളുമായി
നിശബ്ദരായി നിങ്ങളെത്തിരയുന്നു...

5 comments:

മഴക്കിളി said...

വാര്‍ദ്ധക്യം ഒരു ശാപമല്ല..
..അഴുകാറാകുമ്പോള്‍
എല്ലാവരും അനുഭവിച്ചു തീര്‍ക്കേണ്ടതായ
അതുവരെ കാണാത്ത നിറങ്ങളാണ്...

ഷാനവാസ് കൊനാരത്ത് said...

എങ്കിലും വൃദ്ധസദനങ്ങള്‍ ഭൂമിയില്‍ കൂണുപോലെ.... അത് മറക്കേണ്ട...

Sureshkumar Punjhayil said...

Manoharam. Bhavukangal.

നിരക്ഷരൻ said...

കൊള്ളാം മഴക്കിളീ..
ആശംസകള്‍

Kavitha sheril said...

മഴക്കിളീ......:)