Sunday, March 8, 2009

ഉള്ളിലൊളിച്ചുവച്ച ഒരു പുതുമഴത്തുള്ളി..


ഓര്‍മയുണ്ടോയെന്നറിയില്ല,
ഒരു സ്കൂള്‍ യാത്രയില്‍ നാം
വാഴയിലക്കീഴില്‍ മിന്നല്‍മഴനനഞ്ഞ്
ഒറ്റയടിപ്പാതകള്‍ പിന്നിട്ടത്..

നിന്റെ നോട്ടുപുസ്തകത്തിലുള്ളതിനേക്കാള്‍
രസങ്ങള്‍
ഞാന്‍ വാരിവിതറിയിട്ടത്..

എന്റെ നോട്ടങ്ങളെ നീ
പതുക്കെ
ഉപ്പിലച്ചപ്പില്‍ പൊതിഞ്ഞെടുത്തത്..

നിന്റെ മുഖമേ ഞാന്‍
തുപ്പല്‍ പൊട്ടാസുകള്‍
എറിഞ്ഞുടച്ചത്..

എന്റെ സ്ലേറ്റുപെന്‍സിലുകളെ
തുടച്ചെടുത്ത
നിന്റെ മഷിത്തണ്ടുകളെ..

ലീലടീച്ചര്‍ക്ക് നമ്മള്‍ നല്‍കാറുള്ള
കൊട്ടാരത്തും വളപ്പിലെ
ഇളംപച്ച മുളന്തണ്ടുകളെ..

ഇടവഴിയിലെ ഒട്ടുമാവിന്‍പൊത്തില്‍
നമ്മള്‍ ശേഖരിച്ചുവച്ച
മഞ്ചാടിക്കൂട്ടങ്ങളെ..

ഇപ്പോഴുമുണ്ടാകും,
നൈന്‍ത്ത് ‘ബി’യിലെ മുന്‍ബഞ്ചില്‍
നീയറിയാതെ ഞാനൊളിപ്പിച്ച
രണ്ടക്ഷരങ്ങള്‍...

9 comments:

മഴക്കിളി said...

ആരെയും കാട്ടാതെ നാം ഇടയ്ക്കിടെ തുറന്നു നോക്കും..
ഒരു കാറ്റിനേപ്പോലും എത്തിനോക്കാന്‍ വിടുകയുമില്ല...

ശ്രീ said...

നൊസ്റ്റാള്‍ജിക്...

കാദംബരി said...

ആകാശം കാണിക്കാതെ പുസ്തകത്തില്‍ സൂക്ഷിച്ച മയില്‍പ്പീലി...
നന്നായിട്ടുണ്ട്

ഏറുമാടം മാസിക said...

kaataampalliyude
linil poyi veeezharuth.manojinte shyli aapadi untathil vythysthanaavuka.

Mahi said...

ഈ നൊസ്റ്റാള്‍ജിയയെയൊക്കെ തുടച്ചു നീക്കണ്ട സമയ കഴിഞ്ഞു എന്നാലും നിനക്കൊരു ഇളവ്‌ തന്നിരിക്കുന്നു അതൊ എനിക്കൊ ?

വരവൂരാൻ said...

ഓര്‍മയുണ്ടോയെന്നറിയില്ല
സംശയിക്കണ്ടാ.... എല്ലാം ഓർമ്മയുണ്ട്‌
ഇപ്പോഴുമുണ്ടാകും, നൈന്‍ത്ത് ‘ബി’യിലെ മുന്‍ബഞ്ചില്‍നീയറിയാതെ ഞാനൊളിപ്പിച്ചരണ്ടക്ഷരങ്ങള്‍...
മനോഹരം

Kavitha sheril said...

കൊള്ളാം

Kavitha sheril said...

ലീലടീച്ചര്‍ക്ക് നമ്മള്‍ നല്‍കാറുള്ള
കൊട്ടാരത്തും വളപ്പിലെ
ഇളംപച്ച മുളന്തണ്ടുകളെ.....

മഴക്കിളി said...

ശ്രീ
കാദംബരി
പുതുകവിത
വരവൂരാന്‍
മഹി
ഷെറി,..ഒരുപാടു സന്തോഷമുണ്ട്...