
ഒരു
പച്ചിലയടര്‍ന്ന ഗന്ധമാണ്
അവിടമാകെ..
ചിതറിപ്പോയ ഒച്ചകള്‍പോലെ,
പാറിനടക്കുന്നുണ്ടാവും
കുറേ പാദങ്ങള്‍
നിരതെറ്റിയൊഴുകുന്ന ഉറുമ്പുകളേപ്പോലെ
അലക്ഷ്യമായ് വിതറിയ
കുറേ കണ്ണുകളോടെ..
കാക്കകളുടെ ചിറകടിമണം
പഴുത്ത്,
കാതുകളെ കീറിപ്പറിക്കും
കത്തിത്തീരേണ്ട ശ്വാസങ്ങളെ ഓര്‍മ്മപ്പെടുത്തി,
വെറുതേയെങ്കിലും
ഒന്നു കിതച്ചുപോകും
നിശബ്ദതകളില്‍ എരിഞ്ഞുപൊട്ടുന്ന
പുകക്കൂട്ടങ്ങളുടെ നേര്‍ത്ത
ആകാശനോട്ടങ്ങള്‍...
കോലായ്ക്കലെ ഒരു കോണില്‍
ഒറ്റയ്ക്കു നില്ക്കുമ്പോള്
മുറ്റത്തുനിന്നും റോഡിലേക്കുള്ള
നീണ്ട ഒറ്റയടിപ്പാത കാണാം..
രാത്രിയിലഴിച്ചുവച്ച തേഞ്ഞുതീരാത്ത,
രണ്ടു ചെരുപ്പുകളുണ്ടിപ്പൊഴും
ആ മുറ്റത്തിങ്ങനെ.....
25 comments:
അറിയാതെയാണ്..
പറയാതെയാണ് ..
എപ്പൊഴും...
പാതി വഴികളില്‍ വച്ചുള്ള ഈ കാഴ്ചകള്‍ സുന്ദരം തന്നെ...
kollam.......
ഓഫ് ടോപ്പിക്ക് :- പ്രസൂണ്‍, വിരോധമില്ലെങ്കില്‍ ഈ മെയില്‍ ഐ.ഡി.അയച്ച് തരൂ. ഒരു കാര്യം പറയാനുണ്ടായിരുന്നു.
manojravindran@gmail.com
Adarunna pachilakalkku maranathinte gandavumundu...... Ashamsakal...!!
ശ്രീ,
നാസ്സര്ക്കാ,
നിരക്ഷരന്,
സുരേഷ് കുമാര്‍,
തുടര്‍ച്ചയായി വന്നെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അതിയായ സന്തോഷമുണ്ട്...
കൊള്ളാം മഴക്കിളി
ആശംസകള്‍!!
അറിയതെയും പറയതെയും ഒരുപാടറിയാന്‍....
കൊള്ളാം കേട്ടോ, മഴക്കിളിയുടെ കവിതകള്‍.. ഓരോ കവിതകള്‍ക്കും ഉള്ള ഫോട്ടോ അതിലും അടിപൊളി ആണ്.. കവിതയ്ക്ക് വളരെ suit ആണ്...
സാജന്,
സബിതബാല,
crazy mind,
വീണ്ടും വായിക്കുമെന്നു പ്രതീക്ഷിക്കുന്നു..
കത്തിത്തീരേണ്ട ശ്വാസങ്ങളെ ഓര്‍മ്മപ്പെടുത്തി,
വെറുതേയെങ്കിലും
ഒന്നു കിതച്ചുപോകും
വരികൾ മൂല്യമുയർത്തിതന്നെ... ആശംസകൾ
തുടര്‍ന്നും നല്ല കവിതകള്‍ ഉണ്ടാവട്ടെ,
ആശംസകള്‍...
ഒരു യാത്രയുടെ മാധുര്യം .......
nalla peru blogintethu
വരവൂരാന്‍,
കൊട്ടോടിക്കാരന്,
അരുണ്‍,
ഗൌരിനാഥന്,
വന്നെത്തിയതില്‍ സന്തോഷമുണ്ട്...
മുമ്പിലെത്ര ദൂരമുണ്ടെന്നറിയാതെയാണല്ലോ യാത്ര തുടരുന്നത്.
njan adyam vayicha(oormayundo enne) prasunil ninnum nalla vyathyasamund ee prasunn..haha kavitha kollam ketoooooooooo
abdul salam
salamap.blogspot.com
ശാന്ത കാവുമ്പായി;വീണ്ടും കവിതകള്‍ വായിക്കുമെന്നു കരുതുന്നു..
“പ്രീയ അബ്ദുള്‍ സലാം,ബൂലോകത്തില്‍ കണ്ടൂമുട്ടിയതില് അതിയായ സന്തോഷമുണ്ട്.ഓര്‍മയുണ്ടോ എന്ന ചോദ്യം അപ്രസക്തമാണെന്നു തോന്നുന്നു..വാക്കിന്റെ വഴികളില്‍ മുന്‍പേ നടന്നവരെ മറക്കുവാനാകുമോ...തുടര്‍ന്നും ബ്ലോഗ് സന്ദര്‍ശിക്കുമെന്നു വിശ്വസിക്കുന്നു...’
കവിതയുടെ ഈ നനവ് കൊള്ളാം
വല്ല്യമ്മായി,
വന്നെത്തിയതില്‍ സന്തോഷമുണ്ട്...
ഒരു പച്ചില അടര്‍ന്ന ഗന്ധമാണ് ഇവിടെ.. !
കാഴ്ചകള്‍ സുന്ദരവും
വോദനാജനകവും..
ആശംസകള്‍
രാത്രിയിലഴിച്ചുവച്ച തേഞ്ഞുതീരാത്ത,
രണ്ടു ചെരുപ്പുകളുണ്ടിപ്പൊഴും
ആ മുറ്റത്തിങ്ങനെ....
നല്ല വരികള്‍
ഇഷ്ടായി
വളരെ നന്നായിട്ടുണ്ട് .അഭിനന്ദനങള്‍ ..
kavithayude spirituality ethaanu. aarum kaanaathathu mathramalla. ellavarum kandathinte mattoru kone. swasam muti nilkkunna oru hrudayam, aavalathi kollunna oru athmaav, ithilundu. ethenkilum print mediakku koodi samarppikku. avarum kaanatte ee nalla kavitha.
Post a Comment